അപൂർവ്വമല്ലാതെയാകുന്ന അപൂർവ്വ രോഗം; അമീബിക് മസ്‌തിഷ്‌ക ജ്വരം പ്രതിരോധം പാളുന്നോ?

അപൂർവമായി മാത്രം കാണപ്പെടുന്ന അമീബിക് മസ്‌തിഷ്‌ക ജ്വരം കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഏതു രീതിയിൽ രോഗത്തെ പ്രതിരോധിക്കണമെന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. വൈറസ് ബാധയുണ്ടാകുന്ന ഉറവിടങ്ങളുടെ കാര്യത്തിലും ആദ്യം മുതൽ തന്നെ ആശങ്കനിലനിന്നിരുന്നു. ജലാശയങ്ങളിൽ കുളിക്കുന്നവർക്കായിരുന്നു ആദ്യം രോഗബാധയുണ്ടായിരുന്നതെങ്കിലും പിന്നീട് വീട്ടിൽ നിന്ന് കുളിക്കുന്നവരിലും രോഗബാധ കണ്ടുതുടങ്ങി. ക്ലോറിനേഷൻ ചെയ്ത സിമ്മിംഗ് പൂളിൽ നിന്നും കുളിക്കുന്നവർക്ക് പോലും രോഗബാധയുണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

ജലാശയങ്ങളിൽ മുങ്ങി കുളിക്കുമ്പോഴും നീന്തുമ്പോഴും ശക്തിയായി മൂക്കിലേക്ക് വെള്ളം കയറുമ്പോഴാകാം രോഗ കാരണമായ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മൂന്നുമാസമുള്ള കുട്ടിക്കും വീട്ടിൽ മാത്രം കുളിച്ചവർക്കും രോഗം വരുന്നതോടെ ആ വാദം ചോദ്യംചെയ്യപ്പെട്ടു.

Also Read : തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി

അമീബിക് മസ്‌തിഷ്‌കജ്വരം വർധിക്കുന്നതിൽ ആരോഗ്യവകുപ്പ് നിഷ്ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും സർക്കാരിന് എങ്ങനെ നിസംഗമായിരിക്കാൻ കഴിയുമെന്നും സതീശൻ ചോദിച്ചു. നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും മരണ നിരക്ക് കുറവാണെന്നുള്ളത് ആശ്വാസകരമാണ്. രാജ്യാന്തര തലത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൻ്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്. പക്ഷെ രോഗ ബാധ തടയാം എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നില നിൽക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top