ശബരിമലയില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ; പൂര്‍ണകുംഭം നല്‍കി സ്വീകരിച്ച് തന്ത്രി

ശബരിമലയില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ച് ആചാരങ്ങളെല്ലാം പാലിച്ചാണ് രാഷ്ട്രപതി ശബരമല ദര്‍ശനത്തിന് എത്തിയത്. പതിനെട്ടാം പടി കയറി എത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ശ്രീകോവിലിന് മുന്നിലെത്തി അയ്യപ്പനെ തൊഴുതു.

തുടര്‍ന്ന് ഇരുമുടിക്കെട്ട് ശ്രീകോവിലിന് മുന്നില്‍ സമര്‍പ്പിച്ചു. മേല്‍ശാന്തി രാഷ്ട്രപതിക്ക് തീര്‍ത്ഥവും പ്രസാദവും നല്‍കി. ഏറെ നേരം ശ്രീകോവിലിന് മുന്നില്‍ നിന്ന് രാഷ്ട്രപതി പ്രാര്‍ത്ഥിച്ചു. കാണിക്കയും അര്‍പ്പിച്ചു. ഉഷപൂജയടക്കം രാഷ്ട്രപതി തൊഴുതു. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലും രാഷ്ട്രപതി ദര്‍ശനം നടത്തി. ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം സന്നിധാനത്തെ പ്രധാന ഓഫീസ് കോംപ്ലക്സില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രണ്ടുമണിക്കൂര്‍ രാഷ്ട്രപതി തങ്ങും. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈ കെട്ടിടത്തിലെ അടുക്കളയിലാകും തയാറെടുക്കുക. ഇതിനായി രാഷ്ട്രപതിഭവന്‍ ജീവനക്കാര്‍ എത്തിയിട്ടുണ്ട്. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്.

പ്രത്യേക വാഹനത്തില്‍ലാണ് രാഷ്ട്രപതി സ്വാമി അയ്യപ്പന്‍ റോഡു വഴി സന്നിധാനത്തേക്ക് എത്തിയത്. പമ്പാ സ്‌നാനത്തിന് ശേഷമാണ് രാഷ്ട്രപതി ഗണപതി ക്ഷേത്രത്തില്‍ നിന്നും കെട്ട് നഇറച്ച് മല കയറാന്‍ തുടങ്ങിയത്. അഞ്ച് വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു യാത്ര.

രാവിലെ 7.30ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരത്ത് നിന്ന് കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് രാഷ്ട്രപതി ഹെലികോപ്ടര്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗം പമ്പയില്‍ എത്തി. കാലാവസ്ഥാപ്രശ്നം മൂലമാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് നിലയ്ക്കലില്‍ നിന്നും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങി. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഹെലികോപ്റ്റര്‍ പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തള്ളി മാറ്റുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top