കുട്ടികളെ കണ്ട് റോഡിലിറങ്ങി രാഷ്ട്രപതി; സ്‌കൂളില്‍ വിരിഞ്ഞ പൂക്കള്‍ നല്‍കി സ്വീകരിച്ചു; എല്ലാവരേയും നടന്ന് കണ്ട് മടക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് വര്‍ക്കല ഗവര്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. അപ്രതീക്ഷിതമായി രാഷ്ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി കുട്ടികളുടെ അടുത്തേക്ക് എത്തുക ആയിരുന്നു. ശിവഗിരിയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം.

പാപനാശത്തെ ഹെലിപ്പാഡില്‍ ഇറങ്ങിയ ശേഷം രാഷ്ട്രപതി റോഡ് മാര്‍ഗമാണ് ശിവഗിരിയിലേക്ക് പോയത്. ഈ വഴിയാണ് വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. രാഷ്ട്പതി എത്തുന്നത് അറിഞ്ഞ് സ്‌കൂളിലെ കുട്ടികള്‍ മുഴുവന്‍ റോഡില്‍ കാത്തു നിന്നു. എന്‍സിസി കേഡറ്റുകള്‍ യൂണിഫോമിലാണ് കാത്തു നിന്നത്. സ്‌കൂളില്‍ വിരിഞ്ഞ പൂക്കളും രാഷ്ട്രപതിക്കായി കുട്ടികള്‍ കൈയ്യില്‍ കരുതിയിരുന്നു.

രാഷ്ട്രപതി എത്തിയതോടെ കുട്ടികള്‍ അഭിവാദ്യം ചെയ്തു. മുന്നോട്ടു പോയ വാഹനം അപ്രതീക്ഷിതമായ നിര്‍ത്തിയത്. പിന്നാലെ രാഷ്ട്രപതി പുറത്തിറങ്ങി കുട്ടികളുടെ അടുക്കലേക്ക് നടന്ന് എത്തി. പൂക്കള്‍ നല്‍കി കുട്ടികള്‍ സ്വീകരിക്കുകയും ചെയ്തു. കുട്ടികളെ മുഴുവന്‍ നടന്നു കണ്ട് ശേഷമാണ് രാഷ്ട്പതി യാത്ര തുടര്‍ന്നത്. ഏറെ സന്തോഷത്തോടെ കുട്ടികള്‍ യാത്ര അയക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top