രാഷ്ട്രപതിയുടെ കോപ്റ്റര്‍ പോലീസുകാര്‍ തള്ളി നീക്കേണ്ടിവന്നത് വന്‍ നാണക്കേടായി; അന്വേഷണം ആവശ്യപ്പെട്ട് പരാതി

ആകെ നാണക്കേടായ കേരള പോലീസിന്റെ ഹെലികോപ്റ്റര്‍ തള്ളലില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ശബരിമല ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു പോയ സംഭവത്തിലാണ് പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടര്‍ ഇറങ്ങിയത്. ഇതിനിടെയാണ് ഹെലികോപ്റ്റര്‍ ടയര്‍ കോണ്‍ക്രീടില്‍ താണ് പോയത്. ഇന്നു രാവിലെയാണ് ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട സ്ഥലം കോണ്‍ക്രീറ്റ് ചെയ്തത് ഇതാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയത്. പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.
ഈ വീഴചയില്‍ അന്വേഷണം ആവശ്യപ്പെട്ട് പായിച്ചിറ നവാസാണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രപതി വന്ന ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു പോയത് അശാസ്ത്രീയമായ നിര്‍മ്മാണം മൂലമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത. അതിനാല്‍ വീഴ്ചയെ കറിച്ച് അന്വേഷിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ വീഴ്ചയുണ്ടായിട്ടില്ല എന്നാണ് പോലീസ് മേധാവി നല്‍കുന്ന വിശദീകരണം. ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം എയര്‍ഫോഴ്‌സ് അധികൃതര്‍ പരിശോധിച്ചതാണ്. അതിനു ശേഷമാണ് ഹെലികോപറ്റര്‍ ഇറങ്ങേണ്ട സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് എച്ച് എന്ന് മാര്‍ക്ക് ചെയ്തത്. എന്നാല്‍ ഇവിടെ നിന്നും നീങ്ങിയാണ് കോപ്റ്റര്‍ ഇറങ്ങിയത്. രാഷ്ട്രപതിയുടെ മടക്കയാത്രയ്ക്ക് ഹെലികോപ്റ്റര്‍ തയാറാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here