SV Motors SV Motors

സംസ്ഥാനത്ത് ഇന്ന് ആറ് പനിമരണം; ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു

സംസ്ഥാനത്ത് ഇന്ന് 6 പനിമരണം. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഇ​ന്ന് 11,418 പേ​ർ പ​നി പി​ടി​പെ​ട്ടു വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 127 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ള​വും കൊ​ല്ല​വു​മാ​ണു ഡെ​ങ്കി​പ്പ​നി​യി​ൽ മു​ന്നി​ൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ള ജില്ല മലപ്പുറമാണ്. 2164 പേരാണ് ഇന്നു മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

അതേസമയം, ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു. അമീബിക്ക് മെനിംഗോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രൈമറി അമീബിക്ക് മെനിഞ്ചോംഗോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിക്ക് സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top