ലോണ്‍ അടയ്ക്കുന്നവര്‍ക്ക് ആശ്വാസം; പലിശ കുറയും; നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി ആര്‍ബിഐ

അടിസ്ഥാനപലിശനിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്. 0.25 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. കുറവ് വരുത്തിയതോടെ റീപ്പോ നിരക്ക് 5.25 ശതമാനമായി. വായ്പ എടുത്തവര്‍ക്ക് ഗുണമാകുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും.
വായ്പകളുടെ ഇഎംഐ കുറയും അല്ലെങ്കില്‍ തിരിച്ചടവു കാലയളവ് കുറയുകയോ ചെയ്യും. ഫിക്‌സ്ഡ് ഡിപ്പോസിറ്റുകളുടെ പലിശയിലും ഇതിന് ആനുപാതികമായി കുറവുണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള നിക്ഷേപങ്ങള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്. പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു.
രണ്ടുമാസത്തിലൊരിക്കലാണ് റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ചേരുന്നത്. അടുത്ത അവലോകന യോഗംം ഫെബ്രുവരി 4-6 തീയതികളില്‍ നടക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here