SV Motors SV Motors

50 കോടി ക്ലബ്ബിൽ അഞ്ചാം സ്ഥാനത്ത് ‘ആർഡിഎക്സ്’

ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സോഫിയ പോൾ നിർമ്മിച്ചു നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ആർഡിഎക്സ്’.

ചിത്രം ഒൻപതു ദിവസം തീയറ്ററിൽ പൂർത്തിയാക്കിയപ്പോൾ കളക്ഷൻ 50 കോടി രൂപയ്ക്ക് മുകളിലായി. ഇതിൽ 32 കോടിയും ഇന്ത്യയിൽ നിന്നാണ്. ഇതോടെ മലയാള സിനിമയിലെ 50 കോടി കളക്ഷനിൽ അഞ്ചാം സ്ഥാനത്ത് ചിത്രം എത്തി. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം ‘ലൂസിഫര്‍’ ആണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ‘കുറുപ്പ്’ ആണ് രണ്ടാം സ്ഥാനത്ത്.

താരമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് ചിത്രങ്ങളും ഓണത്തിന് ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ഈ ചിത്രത്തെയാണ്.

റോബർട്ട്, ഡോണി, സേവിയർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർഡിഎക്സിലൂടെ അവതരിപ്പിക്കുന്നത്. പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

കെ.ജി.എഫ്, ബീസ്റ്റ്, വിക്രം സിനിമകൾക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻപറിവാണ് ആർഡിഎക്സിലെ പൊടി പാറും ഫിഗ്റ്റിനു പിന്നിലും. അടിപടവും ഒപ്പം കുടുംബ ചിത്രം കൂടിയാണ് സിനിമ.

തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ ‘ആർഡിഎക്‌സിനെ’ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ആക്ഷൻ/ആയോധന കല സിനിമയെന്നു വിശേഷിപ്പിച്ചു. നീരജ് മാധവ് ഉദയനിധി സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top