സോഷ്യൽ മീഡിയ വഴി റിക്രൂട്ട്‌മെന്റ്; അതിർത്തി കടന്നുള്ള ഭീകരവാദം തകർത്ത് പോലീസ്; പിടിയിലായത് വൻ ഭീകരസംഘം

അസമിൽ ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘത്തെ പോലീസ് പിടികൂടി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പദ്ധതിയിട്ട 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യ നിരോധിച്ച ‘ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ്’ (JMB) എന്ന സംഘടനയുടെ ഭാഗമായ ഗ്രൂപ്പാണ് പിടിയിലായത്. ‘പൂർവ്വ ആകാശ്’ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് ഇവർ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. അസം, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം.

ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താനും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുമായിരുന്നു ഇവരുടെ ശ്രമം. രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ അസം പോലീസ് ആണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top