ബാബറി മസ്ജിദിന് പ്രതികാരമായി ഡൽഹിയിൽ സ്ഫോടനപരമ്പര ലക്ഷ്യമിട്ടെന്ന് ദേശീയ മാധ്യമങ്ങൾ; ഒരുക്കിയത് 32 കാറുകളെന്നും എൻഡിടിവി

ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികമായ ഡിസംബർ ആറിന് വൻ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിനിടെ ആണ് തിങ്കളാഴ്ചത്തെ ഡൽഹി സ്ഫോടനങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ. ഡൽഹി ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ ഒരേ സമയം ആക്രമണം നടത്താൻ ഭീകരർ 32 കാറുകൾ ഒരുക്കിയിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയുന്നു.

സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുമായാണ് ഈ കാറുകൾ തയ്യാറാക്കിയത്. തിങ്കളാഴ്ച പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കൂടാതെ, മാരുതി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ കാറുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്ഫോടനശേഷം പൊലീസ് പിന്തുടർന്ന് എത്തുന്നത് ഒഴിവാക്കാൻ പഴയതും പലതവണ കൈമാറ്റം ചെയ്തതുമായ കാറുകളാണ് തിരഞ്ഞെടുത്തത്. ഇവയിൽ നാലെണ്ണം ഇതുവരെ പിടിച്ചെടുത്തു.

വൻ സ്ഫോടകശേഷിയുള്ള അമോണിയം നൈട്രേറ്റ് അടക്കം രാസവസ്തുക്കൾ കയറ്റിയാണ് പൊട്ടിത്തെറിച്ച കാർ ഡൽഹിയിലാകെ കറങ്ങിയത്. കൂട്ടാളികളായ രണ്ട് ഡോക്ടർമാർ സ്ഫോടകവസ്തുക്കളുമായി തിങ്കളാഴ്ച രാവിലെ പൊലീസിൻ്റെ പിടിയിലായതോടെ പരിഭ്രമിച്ച ഉമർ മുഹമ്മദ് ആണ് തൻ്റെ പക്കലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ കാറിൽ കയറ്റി പുറപ്പെട്ടത്. ഇത് ചെങ്കോട്ടയിൽ എത്തിയപ്പോൾ പൊട്ടിത്തെിക്കുകയായിരുന്നു. അടുത്തു നടക്കാനിരുന്ന വൻ സ്ഫോടന പരമ്പര ഇതോടെ ഒഴിവായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top