റീൽസ് ചിത്രീകരണത്തിനിടെ വെള്ളത്തിൽ വീണു ബിജെപി എംഎൽഎ; പരിഹസിച്ച് ആം ആദ്മി

യമുനാ നദി വൃത്തിയാക്കുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഡൽഹിയിലെ ബിജെപി എംഎൽഎ രവീന്ദർ സിംഗ് നേഗി കാൽവഴുതി വെള്ളത്തിൽ വീണത്. ഛത് പൂജ ആഘോഷങ്ങൾക്കിടയിൽ നദിയുടെ ശുചീകരണത്തെച്ചൊല്ലി രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടയിലാണ് സംഭവം.

പട്പർഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് രവീന്ദർ സിംഗ് നേഗി.നദീതീരത്ത് നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. മുട്ടുകുത്തിയിരുന്ന ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാലൻസ് തെറ്റി നദിയിലേക്ക് വീണത്. സമീപത്തുണ്ടായിരുന്ന ഒരാൾ ഓടിയെത്തി സഹായിക്കാൻ ശ്രമിച്ചെങ്കിലും തടയാൻ കഴിഞ്ഞില്ല. തുടർന്ന് വെള്ളത്തിൽ കുതിർന്ന നിലയിൽ അദ്ദേഹം സ്വയം കരയിലേക്ക് കയറി വന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ വൈറലായതോടെ എംഎൽഎയെ പരിഹസിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. ‘പൊള്ളയായ വാഗ്ദാനങ്ങളും പൊങ്ങച്ചവും മടുത്തതിട്ടാണ് യമുനാ നദി തന്നെ അവരെ അരികിലേക്ക് വിളിച്ചത്’ എന്നാണ് എഎപി എംഎൽഎ സഞ്ജീവ് ‌ഝാ പരിഹസിച്ചത്. നേരത്തെ, യമുന വൃത്തിയാക്കിയെന്ന അവകാശവാദം തെളിയിക്കാൻ നദിയിലെ വെള്ളം കുടിക്കാൻ എഎപി നേതാവ് സൗരഭ് ഭരദ്വാജ്, മുഖ്യമന്ത്രി രേഖ ഗുപ്തയെ വെല്ലുവിളിച്ചത് വലിയ വാർത്തയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top