അനിൽ അംബാനിക്ക് കുരുക്കിട്ട് ഇഡി; സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്; ഓഹരി ഉടമകളെയും നിക്ഷേപകരെയും വഞ്ചിച്ചതായി കണ്ടെത്തൽ

കോർപ്പറേറ്റ് ഭീമന്മാരായ റിലയൻസ് ഗ്രുപ്പിലെ അനിൽ അംബാനിയുമായി ബന്ധപ്പെട്ട ഡൽഹിയിലും മുംബൈയിലുമുള്ള സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ്. പൊതുജനത്തേ ചതിച്ച് ഓഹരിവഴി പണം തട്ടി എന്നതാണ് കണ്ടെത്തൽ.
2017 നും 2019 നും ഇടയിൽ യെസ് ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ച ഏകദേശം 3,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അനിൽ അംബാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡി റെയ്‌ഡ്.
നികുതി വെട്ടിച്ച് കള്ളപണം സ്വരൂപിച്ചത് ജനങ്ങളിൽ നിന്നും ഓഹരി ഇനത്തിലും മറ്റുമായിരുന്നു. വലിയ തോതിൽ കണക്കിൽ പെടാത്ത സ്വത്തുക്കൾ കണ്ടെത്തി എന്നും റിപോർട്ട്.
50 സ്ഥലങ്ങളിൽ അന്വേഷണ ഇഡി റെയ്ഡ് നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബാങ്കുകളിൽ നിന്നും അനധികൃതമായി പണം തട്ടി എടുക്കുന്നതിന് ഗൂഢാലോചന നടന്നതായി ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here