അൽ ഖ്വയ്ദയുമായി അടുത്ത ബന്ധം; എടിഎസിന്റെ പിടിയിലായി ടെക്കി

തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് പുനെയിൽ നിന്നും ടെക്കി പിടിയിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) ആണ് സുബൈർ ഹംഗാർഗേക്കർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
മുംബൈ പൻവേലിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞ വർഷം പുനെയിൽ നിന്ന് പിടിയിലായ അൽ ഖ്വയ്ദയിലെ മുഖ്യപ്രതിയുമായി സുബൈറിന് പ്രതിയുമായി ബന്ധമുണ്ടന്നാണ് എടിഎസിന്റെ കണ്ടെത്തൽ. ഇയാൾ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും പുതിയ അംഗങ്ങളെ ചേർക്കാൻ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം മുതൽ പൂനെ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, വിവിധ രേഖകളും പിടിച്ചെടുത്തു. യുവാക്കളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അനുകൂല കുറിപ്പുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
യുവാക്കളെ ഭീകരവാദത്തിലേക്കും വിവിധ സംഘടനകളിലേക്കും ആകർഷിച്ചത് ഓൺലൈൻ വഴിയാണ്. ഇയാൾ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതായും വിവരം ലഭിച്ചു. പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ എടിഎസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here