മോചനമകലെ; നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം വീണ്ടുമുയർത്തി യമൻ കുടുംബം

യമനിൽ തടവിലാക്കപ്പെട്ടിരിക്കുന്ന മലയാളി നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കയുണർത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുള്‍ ഫത്താഹ് മെഹ്ദി നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ചു. ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷം മെഹദി, യമൻ അധികൃതർക്ക് അയക്കുന്ന മൂന്നാമത്തെ കത്താണിത്.
Also Read : കാന്തപുരത്തിന്റെ പ്രതിനിധികളെ വിലക്കി കേന്ദ്രസർക്കാർ; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ
സമാനതകളില്ലാത്ത കുറ്റകൃത്യമാണ് പ്രതി ചെയ്തത് അതിനാൽ എത്രയും പെട്ടന്ന് വധശിക്ഷ നടത്തി നീതി ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിമിഷ പ്രിയയുടെ മോചന സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്റെ സഹോദരന്റെ നീക്കം. യമനിലെ നിയമപ്രകാരം, ദയാധനം നൽകി പ്രതിക്ക് മാപ്പ് നൽകാൻ കുടുംബത്തിന് അവസരമുണ്ട്. എന്നാൽ തലാലിൻ്റെ കുടുംബം ഇപ്പോഴും ഇത് ശക്തമായി നിരസിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here