മോചനമകലെ; നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് യമൻ കുടുംബം

യമനിൽ തടവിലാക്കപ്പെട്ടിരിക്കുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്കയുണർത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുള്‍ ഫത്താഹ് മെഹ്ദി നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ചു. ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷം മെഹദി യമൻ അധികൃതർക്ക് അയക്കുന്ന രണ്ടാമത്തെ കത്താണിത്. കുടുംബം ഒത്തുതീർപ്പിന് തയ്യാറല്ലെന്നും അത്തരം ശ്രമങ്ങളെ തങ്ങൾ പ്രോത്സാഹിപ്പിക്കില്ല എന്നും മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കില്ലെന്നും എത്രയും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തിൽ പറഞ്ഞു.
Also Read : കാന്തപുരത്തെ തള്ളി തലാലിൻ്റെ സഹോദരൻ; നിമിഷപ്രിയയുടെ മോചനം സങ്കീർണ്ണമാകുമോ?
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്റെ സഹോദരന്റെ നീക്കം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാർ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത പങ്കുവെച്ചപ്പോൽ അതിനെ എതിർത്തുകൊണ്ടും തലാലിന്റെ സഹോദരൻ രംഗത്ത് വന്നിരുന്നു. കേന്ദ്ര സർക്കാരും കാന്തപുരത്തിന്റെ വാദത്തെ തള്ളിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here