വായ്പാ തട്ടിപ്പില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാൻ അനില്‍ അംബാനി; 17,000 കോടിയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ഹാജരാകും. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചിരിക്കുന്നത്. അനില്‍ അംബാനിയുടെ കമ്പനി 17000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കമ്പനി ഓഫീസുകളില്‍ ഇഡി വിശദമായ പരിശോധന നടത്തിയിരുന്നു.

ഇടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ച ശേഷമാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. ലഭിച്ച രേഖകളിലെ വിശദീകരണം ഇഡി ആവശ്യപ്പെടും. അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ബാങ്കുകള്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

യെസ് ബാങ്കില്‍ നിന്ന് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 3,000 കോടി രൂപയുടെ അനധികൃത വായ്പ അനില്‍ അംബാനിയുടെ കമ്പനി എടുത്തിട്ടുണ്ട്. കൂടാതെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി. എന്നാല്‍ ഇപ്പോള്‍ ലഭിച്ചതെല്ലാം പ്രഥമികമായ അന്വേഷണത്തില്‍ കണ്ടെത്തിയതാണെന്നും ഇതിലും വലിയ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top