ആരോപണത്തിന് പിന്നാലെ നടപടിയുമായി റിപ്പോർട്ടർ ടിവി; വിശദീകരണവുമായി ആൻ്റോ അഗസ്റ്റിൻ

റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ വച്ച് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ മാധ്യമ പ്രവർത്തകയ്ക്ക് പിന്തുണയുമായി ചാനൽ മേധാവി. യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ആരോപണങ്ങൾ പരാതിയായി കണക്കാക്കി അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ ക്രിസ്റ്റി എം തോമസിനെ സസ്പെൻ്റ് ചെയ്ത് മാറ്റി നിർത്താനും, ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചു എന്ന് റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

AlsoRead: ‘ആ’ പേര് വെളിപ്പെടുത്തി ജേണലിസ്റ്റ്; മാനസിക പീഡനം കാരണം രാജി വയ്ക്കേണ്ടി വന്നെന്നും വെളിപ്പെടുത്തൽ

പരാതി പോലീസിൽ അറിയിക്കുമെന്നും ആൻ്റോ അഗസ്റ്റിൻ ഫെയ്സ്ബുക്കിൽ എഴുതി. അതേസമയം നടപടി സസ്പെൻഷൻ മാത്രമാക്കി ചുരുക്കി പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുറ്റക്കാരനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ചാനൽ മാനെജ്മെൻ്റ് നടത്തുന്നതെന്നും ഉള്ള ചർച്ചകളും ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top