ക്ലൈമാക്സിൽ നായകന് ജീവൻ നൽകി AI; പൊട്ടിത്തെറിച്ച് ധനുഷ്

ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായ ‘രാഞ്ജന’യുടെ റീ റിലീസ് പതിപ്പിൽ എഐ ഇടപെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ മുറുകുകയാണ്. ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്‌ത റൊമാൻ്റിക് ഡ്രാമ ചിത്രമാണ് ‘രാഞ്ജന’. സോനം കപൂർ ആയിരുന്നു സിനിമയിലെ നായിക. വളരെയധികം ആരാധക പ്രശംസ നേടിയ ചിത്രം 12 വർഷത്തിനുശേഷം റീ റിലീസ് ചെയ്യുമ്പോഴേക്കും അതിന്റെ ക്ലൈമാക്സിൽ വന്ന മാറ്റത്തെ എതിർത്തുകൊണ്ട് പ്രമുഖ തമിഴ് നടനായ ധനുഷ് രംഗത്ത് വന്നിരിക്കുകയാണ്.

Also Read : ധനുഷ് നായകനാകുന്ന ഇളയരാജ ബയോപിക്കിന് തിരക്കഥയൊരുക്കുന്നത് കമല്‍ഹാസന്‍; ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ഉലകനായകന്‍

വാരാണസിയിലെ തമിഴ് പുരോഹിത കുടുംബത്തിൽ ജനിച്ച കുന്ദനും സോയ എന്ന മുസ്ലീം പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമയുടെ ക്ലൈമാക്സിലല്‍ ധനുഷിന്റെ കഥാപാത്രം മരിക്കുകയാണ്. എന്നാല്‍ റി റിലീസില്‍ ആശുപത്രിയിൽ ഇയാൾ കണ്ണു തുറക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ബാനറായ ഇറോസ് ഇന്റർനാഷണൽ സിനിമയിൽ എഐ ഉപയോഗിച്ച് കൊണ്ട് വരുത്തിയവ ഈ മാറ്റത്തിനെതിരെ സംവിധായകനായ ആനന്ദ് എൽ റായ് രംഗത്ത് വന്നിരുന്നു.

Also Read : ധനുഷിന് നന്ദിയെന്ന് അപര്‍ണ ബാലമുരളി; ‘ഇത് സ്വപ്‌ന സാക്ഷാത്കാരം’; ധനുഷ് പ്രചോദനമെന്നും താരം

അതിനു പിന്നാലെയാണ് ‘രാഞ്ജന’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ധനുഷ് സിനിമയിൽ വന്ന മാറ്റത്തിനെതിരെ രൂക്ഷമായ വിമർശനവും ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നത്. 12 വർഷം മുൻപ് താൻ ചെയ്ത നൽകിയ സിനിമ ഇതല്ല. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റംവരുത്തുന്നതിൽ ആശങ്ക ഉളവാക്കുന്നതാണ്. സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഇത് ഭീഷണി ആണെന്നും ഇത് തടയാൻ നിയമം ഉണ്ടാകണമെന്നും ധനുഷ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top