പലിശ നിരക്കില്‍ അരശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക്; വായ്പ എടുത്തവര്‍ക്ക് വമ്പന്‍ ആശ്വാസം; ഇഎംഐ കുറയും

വായ്പ നിരക്കില്‍ നീണ്ടും കുറവ് വരുത്തി റിസര്‍വ് ബാങ്ക്. റീപ്പോനിരക്കില്‍ അര ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. നിരക്ക് കുറയ്ക്കുന്നത് പ്രതീക്ഷിരുന്നതാണെങ്കിലും ഇത്രയും കുറവ് അപ്രതീക്ഷിതമാണ്. വായ്പകള്‍ എടുത്തവര്‍ക്ക് ഏറെ അശ്വാസം നല്‍കുന്ന തീരുമാനമാണിത്. ഇതോടെ പലിശ നിരക്ക് 5.5 ശതമാനത്തിലേക്ക് കുറയും. ഇതോടെ ഇഎംഐയില്‍ അടക്കം കുറവുണ്ടാകും
സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം തുടര്‍ച്ചായായി മൂന്നാമത്തെ പണനയ യോഗത്തിലും പലിശനിരക്ക് കുറച്ചു എന്ന പ്രത്യേകതയുമുണ്ട്. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. പുതുതായി വായ്പ എടുക്കുന്നവര്‍ക്കും ഗുണമാകും. വ്യവസായ മേഖലയില്‍ അടക്കം കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തും. ഇത് തന്നെയാണ് നിരക്ക് കുറച്ചതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here