ഇന്ത്യയുമായി കാനഡ അടുക്കുന്നു; അപ്രതീക്ഷിത നീക്കത്തിന് കാരണങ്ങൾ ഇതാണ്….

ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെ തകർന്ന ഇന്ത്യ – കാനഡ ബന്ധത്തിലെ വിള്ളൽ മാറുന്നു. പുതിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മുൻകൈയെടുത്താണ് നയതന്ത്ര മഞ്ഞുരുകൽ ശ്രമങ്ങൾ നടത്തുന്നത്. 2023 ൽ നിജ്ജറുടെ കൊലപാതകത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

രണ്ടു വർഷങ്ങൾക്കിപ്പുറം, കനേഡിയൻ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരത്തിലേറിയ ഘട്ടത്തിൽ തന്നെ ഇന്ത്യയെ സുഹൃദത്തിലാക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. സമാന ആശയ ചിന്താഗതിക്കാരുള്ള രാജ്യങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയുമായി മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കുന്നതായും കാനഡ അറിയിച്ചു. തുടർന്നാണ് വിദേശകാര്യ സെക്രട്ടറിതല ചർച്ചകൾക്കു പിന്നാലെ വ്യാപാര ബന്ധ o കൂടുതൽമികവുറ്റതാക്കാനുള്ള നീക്കം.

ജി സെവൻ ഉച്ചകോടിക്കായി കാനഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തി. ബന്ധം മെച്ചപ്പെടുത്താൻ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിമാർ തമ്മിൽ ധാരണയിലെത്തി. പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കും. വ്യാപാര, ഊർജ മേഖലകളിലും സഹകരണത്തിനും തീരുമാനം.

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കയറ്റി അയക്കുന്നതിൽ പ്രധാനമായുമുള്ളത് മരുന്നുകൾ, ആഭരണങ്ങൾ, സ്മാർട്ട്ഫോണുകൾ, സമുദ്രവിഭവങ്ങൾ, വജ്രങ്ങൾ എന്നിവയാണ്. ഇന്ത്യയിലേക്കുള്ള പ്രധാന ഇറക്കുമതിയിൽ കടല, ബിറ്റുമിനസ് ,കൽക്കരി, പയർ, പൊട്ടാസ്യം ക്ലോറൈഡ്, ന്യൂസ് പ്രിൻ്റ് എന്നിവയാണ് ഉൾപ്പെടുന്നത്.ഇന്ത്യ- കാനഡ നയതന്ത്രം തകർന്നിട്ടും, ഉഭയകക്ഷി വ്യാപാര കരാർ തകർന്നില്ല. കാരണം , ഇരു രാജ്യങ്ങളും നേരിയ പുരോഗതിയുടെ പാതയിലായിരുന്നു.

അതായത് 4 വർഷത്തെ കണക്കുകൾ മാത്രം പരിശോധിച്ചാൽ 60 ശതമാനം നേട്ടമാണുള്ളത്. കാനഡയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാപാര ബന്ധത്തിലെ ഏറ്റക്കുറച്ചിൽ കാനഡയെയാണ് കൂടുതൽ സാരമായി ബാധിച്ചത്. ഇന്ത്യയിൽ നിന്ന് കാനഡയിലേയ്ക്ക് കയറ്റി അയയ്ക്കുന്ന വിഭവങ്ങളിൽ സ്വർണം, നമ്മുദ്ര ഉൽപ്പന്നങ്ങൾക്കായിരുന്നു പ്രിയമേറെ.

വ്യാപാര ബന്ധം കൂടുതൽ മികവുറ്റതാകുന്നതോടെ ഇരു രാജ്യങ്ങൾക്കിടയിലുള്ള നയതന്ത്ര തലത്തിലും മാറ്റങ്ങങ്ങളുണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.

നിജ്ജറിൻ്റെ കൊലപാതകത്തിന് പിന്നിൽ ‘റോ’ ഏജൻസിയ്ക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രേൂഡോ ആരോപിച്ചിരുന്നു.ഇന്ത്യയ്ക്കെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു വാദം. വാദപ്രതിവാദങ്ങൾക്കിടെ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിരുന്നു. തെളിവുകൾ നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ ഇൻ്റലിജൻസ് വിവരം മാത്രമേയുള്ളുവെന്ന് പറഞ്ഞായിരുന്നു ഒടുവിൽ ട്രൂഡോയുടെ പിൻമാറ്റം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top