രാഹുൽ ഗാന്ധി ബ്രിട്ടീഷുകാരനോ? ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുനപരിശോധനാ ഹർജി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി. ലണ്ടൻ, വിയറ്റ്നാം, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചു എന്ന് പറയപ്പെടുന്ന വീഡിയോകളും മറ്റ് രേഖകളും ഉൾപ്പെടെയാണ് ബി.ജെ.പി. നേതാവ് എസ്. വിഘ്‌നേശ് ശിശിർ കോടതിക്ക് മുൻപാകെ ഹർജി സമർപ്പിച്ചത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്നാണ് ആരോപണം.

2025 മെയ് 14 ന്, ഈ വിഷയത്തിൽ നടപടിയെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായി, ആഭ്യന്തര മന്ത്രാലയത്തിന്റെ പൗരത്വ വിഭാഗം രാഹുൽ ഗാന്ധിയുടെ പൗരത്വത്തെയും പാസ്‌പോർട്ടിനെയും കുറിച്ചുള്ള വിശദാംശങ്ങൾ തേടി ബ്രിട്ടീഷ് സർക്കാരിന് ഔപചാരിക അഭ്യർത്ഥന അയച്ചിരുന്നു. വിവരങ്ങൾ യുകെ സർക്കാർ ഇന്ത്യൻ അധികാരികൾക്ക് നൽകിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. നിലവിൽ സിബിഐ ഇത് സംബന്ധിച്ച കേസ് അന്വേഷിക്കുന്നുണ്ട്.

Also Read : ചെങ്കോട്ടയിൽ എത്താതെ കോൺഗ്രസ്സ് നേതാക്കൾ; രാഹുൽ ഗാന്ധി പാക് പ്രേമിയെന്ന് ബിജെപി

വിദേശ പൗരത്വം മറച്ചുവച്ച് രാഹുൽഗാന്ധി ഇലക്ഷനിൽ മത്സരിച്ചതും ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്തതും നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. തുടർന്ന് രാഹുൽഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ഇതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന് കേസ് തള്ളുകയായിരുന്നു. കേസ് അനിശ്ചിതമായി നീട്ടി വയ്ക്കാൻ കഴിയില്ല എന്നായിരുന്നു കോടതി നിലപാട്.

ഇിതനെ തുടർന്നാണ് ഇപ്പോൾ ഹർജിക്കാരൻ പുനപരിശോധനാഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2019ൽ സുപ്രീം കോടതി സമാനമായ ഒരു ഹർജി എത്തിയെങ്കിലും പരിഗണനക്ക് എടുക്കാതെ തള്ളിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു കമ്പനി രാഹുൽ ഗാന്ധിയെ ബ്രിട്ടീഷ് പൗരനായി പട്ടികപ്പെടുത്തിയാൽ അത് ബ്രിട്ടീഷ് പൗരത്വമായി അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയ് നിലപാടെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top