രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ബലാത്സംഗക്കേസിലെ ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാഹുലിനെ അന്വേഷണസംഘം പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കി. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാത്തതിനെ തുടര്‍ന്നാണ് ജയിിലിലേക്ക് റിമാന്‍ഡ് ചെയ്തത്.
മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി രാഹുലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിരുന്നു. മൂന്നാം ബലാത്സംഗ പരാതിയിലാണ് രാഹുല്‍ അറസ്റ്റിലായത്. തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതി പരാതി നല്‍കിയത്. ഈ ഹോട്ടലില്‍ എത്തിച്ച് തെളിവെുപ്പ് നടത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും ശേഷമാണ് എസ്‌ഐടി പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്,
രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നാളെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിശദമായ വാദം കേള്‍ക്കും. കെട്ടിച്ചമച്ച കേസാണെന്നും പരസ്പരമുള്ള സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് അതിനാല്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ വാദം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്നും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് കോടതിയില്‍ ഹാജരാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here