കന്യാസ്ത്രീമാരുടെ കേസിൽ ഇടപെടൽ ഉണ്ടാകണം; ഛത്തീസ്ഗഡ് ചീഫ് ജസ്റ്റിസിന് കത്തയച്ച് ആർജെഡി ദേശീയ കൗൺസിലംഗം സലിം മടവൂർ

മലയാളികളായ രണ്ടു കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ വിഷയത്തിൽ ചീഫ് ജസ്റ്റിസിന് കത്തയച്ച് ആർജെഡി ദേശീയ കൗൺസിലംഗം സലിം മടവൂർ. നീതി നിർവഹണ വ്യവസ്ഥക്ക് നേരെ സംഘപരിവാർ ഭീഷണി ഉയർത്തുന്നു എന്നും, ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
കന്യാസ്ത്രീകളുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ പോലും ബജ്രങ്ദൾ പ്രവർത്തകർ കോടതിക്ക് പുറത്ത് ഭീഷണി മുദ്രാവാക്യങ്ങൾ വിളിക്കുകയാണെന്നും അതിനാൽ കേസിൽ നീതിപൂർണ്ണമായ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർഥിച്ചാണ് ആർജെഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ പരാതി അയച്ചത്.
റെയിൽവേ പോലീസ് പിടികൂടിയ യുവതികളെ ബജ്രങ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും മൊഴിമാറ്റാൻ നിർബന്ധിച്ചു എന്നുമുള്ള ഗുരുതര ആരോപണവും ഉണ്ട്. പരാതി റിട്ട് ഹർജിയായി പരിഗണിച്ച് കന്യാസ്ത്രീകൾക്ക് ജാമ്യത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
നിലവിൽ ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലാണ് കേസ് നടക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തു. കേസിൽ കോടതി നാളെ വിധി പറയും. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here