പട്നയിൽ ആർജെഡി നേതാവ് വെടിയേറ്റ് മരിച്ചു; കൊലപാതകം തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ

രാഷ്ട്രീയ ജനതാദൾ (RJD) നേതാവ് രാജ്കുമാർ റായി വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പട്നയിൽ ആണ് സംഭവം നടന്നത്. രണ്ട് അജ്ഞാതർ ചേർന്നാണ് രാജ്കുമാർ റായി എന്ന അള്ളാ റായിയെ വെടിവച്ചു കൊന്നത്. തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കേയാണ് സംഭവം. രഘോപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രാജ്കുമാർ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ചിത്രഗുപ്തയിലെ മുന്നചക് പ്രദേശത്താണ് ആക്രമണം നടന്നത്. പോലീസ് അന്വേഷണം നടത്തുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഭൂമി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭൂമി സംബന്ധമായ ബിസിനസുകളിൽ രാജ്കുമാർ നടത്തിയിരുന്നു .ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ആറ് കാട്രിഡ്ജുകൾ കണ്ടെടുത്തു. സംഭവം നടന്ന ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ പിന്നീട് മരണപ്പെടുകയായിരുന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പട്ന പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തു പരിശോധന നടത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top