കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; പുത്തൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

പുത്തൻ പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതുതായി കൊങ്കൺ പാതയിലൂടെ ‘റോൾ-ഓൺ റോൾ-ഓഫ്’ (റോ-റോ) സർവീസ് ആണ് റെയിൽവേ നടപ്പിലാക്കാൻ പോകുന്നത്. സ്വകാര്യ കാറുകൾ ട്രെയിൻ വാഗണുകളിൽ കൊളാഡ് മുതൽ ഗോവ വരെ കൊണ്ടുപോകുന്നതിനുള്ള പൈലറ്റ് സർവീസിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതോടെ സ്വന്തം കാറിനുള്ളിൽ തന്നെയിരുന്ന് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും.

വരാൻ പോകുന്ന ഗണേശോത്സവുമായി ബന്ധപ്പെട്ട് കൊങ്കൺ റെയിൽവേ നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് സർവീസ് നടപ്പിലാക്കാൻ പോകുന്നത്. നിലവിൽ ദീർഘദൂര യാത്ര ചെയ്യുന്ന ട്രക്കുകൾക്ക് റോ-റോ സേവനം ലഭ്യമാണ്. ഇന്ധനം ലാഭിക്കാൻ മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്ക് കുറയ്ക്കുക്കാനും ഇത് സഹായിക്കുന്നു.

Also Read : റെയിൽവേ മന്ത്രി ഷെയർ ചെയ്ത ഓട്ടോക്കാരൻ ആരാണ്, അഭിനന്ദനവുമായി സോഷ്യൽ മീഡിയ

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ ആണ് വിവരങ്ങൾ മാധ്യമപ്രവർത്തകരോട് പങ്ക് വച്ചത്. വാഗണുകളിൽ കാറുകൾ കൊണ്ടുപോകുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിർദ്ദിഷ്‌ട റോ-റോ സർവീസ് ഉപയോഗിക്കുന്നതിലൂടെ യാത്രക്കാർക്ക് റോഡിലെ തിരക്ക് ഒഴിവാക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും കാറുകൾക്കുള്ളിൽത്തന്നെ ഇരുന്ന് സുഗമമായി ട്രെയിൻ യാത്ര ആസ്വദിക്കാനും സാധിക്കും. ഓഗസ്റ്റ് 27-ന് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്നാണ് വിവരം. പരീക്ഷണം വിജയിച്ചാൽ, ഇന്ത്യയിലുടനീളമുള്ള പ്രധാന വിനോദസഞ്ചാര റൂട്ടുകളിലും സമാനമായ റോ-റോ സേവനങ്ങൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചേക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top