ദേശീയപാതയിൽ വാഹനാപകടത്തിൽ നാലുമരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് വടകരയിൽ ദേശീയപാതയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. കണ്ണൂർ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഇതേ ദിശയിൽപോയ കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ച നാലുപേരും.
ദേശീയ പാതയുടെ പണി പൂര്‍ത്തിയായ ഭാഗത്ത് വടകര മൂരാട് പാലത്തിനു സമീപത്താണ് അപകടം ഉണ്ടായത്. പമ്പില്‍ നിന്നും ഇന്ധനം നിറച്ച് ദേശീയ പാതയിലേക്ക് തിരിഞ്ഞ കാറില്‍ അതിവേഗത്തിലെത്തിയ ടെംപോ ട്രാവലര്‍ ഇടിച്ചു കയറുകയായിരുന്നു.
മാഹി പുന്നോൽ സ്വദേശികളായ ഷിഗിൻ ലാൽ, റോജ, ജയവല്ലി, അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ പുരുഷനാണ് ഗുരുതരമായി പരിക്കേറ്റത്. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here