പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു; ഓടിയത് കൈവിലങ്ങുമായി
September 28, 2025 1:37 PM

കൊല്ലം കടയ്ക്കലിലാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടത്. തെളിവെടുപ്പിനിടെയാണ് രണ്ട് പ്രതികൾ കൈവിലങ്ങുമായി ഓടിയത്. തിരുവനന്തപുരം പാലോട് പൊലീസ് മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. തെളിവെടുപ്പ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഇവർ പൊലീസിനോട് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കൊല്ലം കടയ്ക്കലിലെ ചുണ്ട ചെറുകുളത്തിന് സമീപം വാഹനം നിർത്തുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതികൾ ചാടിയത്. ഇവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി തിരിച്ചിൽ ഊർജ്ജിതമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here