യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിന്റെ എ.സി കോച്ചിൽ വൻ കവർച്ച; ഇരുപതോളം യാത്രക്കാരുടെ പണവും ആഭരണങ്ങളും കവർന്നു

സേലം: യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച. പുലർച്ചയോടെ സേലത്തിനും ധർമപുരിക്കും ഇടയിലാണ് കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ പണവും ആഭരണങ്ങളും ഫോണുകളും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായിട്ടുണ്ട്.

മോഷണ വിവരം തിരിച്ചറിഞ്ഞതോടെ യാത്രക്കാർ സേലം സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ പോലീസിൽ പരാതി നൽകി. എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. കവർച്ച നടത്തിയ ശേഷം ബാഗുകൾ ട്രെയിനിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top