വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം!! ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് റെയിൽവേ

കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടന യാത്രയിൽ ആർ.എസ്.എസ് ഗണഗീതം ആലപിച്ചത് വിവാദമാകുന്നു. ഉദ്ഘാടന യാത്രയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികളാണ് ട്രെയിനിനുള്ളിൽ ഗണഗീതം ആലപിച്ചത്. വിദ്യാർഥികൾ ഗണഗീതം ചൊല്ലുന്നതിൻ്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴി പങ്കുവെക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ പോസ്റ്റ് ഡിലീറ്റ് ആക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത പുതിയ വന്ദേഭാരതിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ സർവീസിലാണ് സംഭവം. രാവിലെ എട്ടുമണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്പെഷ്യൽ സർവീസ് ആരംഭിച്ചത്. ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള വ്യത്യസ്ത മത്സരയിനങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് ആദ്യ യാത്രയിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. പുതിയ വന്ദേഭാരതിൻ്റെ ആദ്യയാത്രയുടെ ആഘോഷവേളയിൽ ഒരു രാഷ്ട്രീയ സംഘടനയുടെ ഗീതം ആലപിക്കുകയും അതിൻ്റെ ദൃശ്യങ്ങൾ ഔദ്യോഗിക റെയിൽവേ പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയും ചെയ്തത് ചർച്ചാവിഷയമായിരിക്കുകയാണ്.

Also Read : ബെംഗളൂരു എറണാകുളം യാത്ര എളുപ്പമാകും; വന്ദേഭാരത് അടുത്തയാഴ്ച മുതൽ; കേരളത്തിൽ 2 സ്റ്റോപ്പുകൾ

കേരളത്തിൽ നിലവിലുള്ള വന്ദേഭാരത് സർവീസുകൾക്ക് പുറമെയാണ് എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചത്. രാവിലെ അഞ്ച് മണിക്ക് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടും. രണ്ട് മണിയോടെ എറണാകുളത്ത് എത്തുന്ന ട്രെയിൻ 2.20-ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ തിരിച്ചെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top