ക്രിസംഘികൾ അറിയുന്നുണ്ടോ; ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റുന്നവരെന്ന് ഹിന്ദു ഐക്യവേദി

ആർഎസ്എസിന്റെ മുഖമാസികയായ കേസരിയിൽ ക്രൈസ്തവ വിരുദ്ധ ലേഖനം. മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് വാരികയിൽ വന്ന ലേഖനത്തിൽ പറയുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഎസ് ബിജുവാണ് ലേഖനം എഴുതിയിരിക്കുന്നത്.
Also Read : ‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’; നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്മജ ആത്മഹത്യക്ക് ശ്രമിച്ചു
2019 ന് ശേഷം മതപരിവര്‍ത്തനം ഭാരതമാസകലം സജീവമാണെന്നും രഹസ്യമായി തുടര്‍ന്നു വന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റകൃത്യങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ് എന്നും ലേഖനത്തിൽ പറയുന്നു.

കന്യാസ്ത്രീകള്‍ ആയതുകൊണ്ട് അവരെ നിരുപാധികം വിട്ടയക്കണമെന്നായിരുന്നു സഭ നേതാക്കളുടെയും ഇടത്-വലത് രാഷ്ട്രീയ നേതാക്കളുടെയും തുടക്കത്തിലെ ആവശ്യം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നു എന്നുള്ള വിചിത്ര വാദവും അവര്‍ ഉയര്‍ത്തി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മൂലം സഭയെ അവഹേളിച്ചു എന്നാണ് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ വാദിച്ചതെന്നും ലേഖനത്തിൽ പറയുന്നു.
Also Read : ഗോപൻ സ്വാമിയുടെ കേസ് വിടാനൊരുങ്ങി പൊലീസ്; സമാധി സ്ഥലം തീർഥാടന കേന്ദ്രമാക്കാൻ കുടുംബം
ക്രൈസ്തവ സംഘടനകളുമായി ബിജെപിയും – ആർ എസ് എസും അടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇത്തരം ലേഖനങ്ങൾ തിരിച്ചടിയാകുമെന്നത് ഉറപ്പാണ്. കന്യാസ്ത്രീകളുടെ അറസ്റ്റോടെ കേക്കുമായി ബിജെപി അരമനകളിൽ കയറി ഇറങ്ങി ഉണ്ടാക്കിയ ബന്ധത്തിന് തിരിച്ചടി നേരിട്ടിരുന്നു. കേരള ബിജെപി നേതാക്കൾ പ്രശ്നപരിഹാരത്തിനായി നേരിട്ടിറങ്ങി, പോയ ഇമേജ് തിരിച്ചു പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ആർ എസ് എസ്സിന്റെ ഇത്തരം കുത്തിപൊക്കലുകൾ ഉണ്ടാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here