എസ്ഡിപിഐ നേതാവിന്റെ ചരമ ദിനത്തിൽ കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ; കേസെടുത്ത് പൊലീസ്
September 9, 2025 6:47 PM

ആർഎസ്എസ് പ്രവർത്തകരുടെ കേക്ക് കട്ടിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കണ്ണൂർ കണ്ണവത്താണ് സംഭവം. എസ്ഡിപിഐ നേതാവ് സലാഹുദ്ദീന്റെ ചരമദിനമാണ് ആർഎസ്എസ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചത്. 2020ൽ ആണ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്. പ്രവർത്തകനായ ശ്യാംപ്രസാദിന്റെ കൊലപാതകത്തിൻ്റെ പ്രതികാരമായിരുന്നു ഈ കൊലപാതകം.
ഈ സംഭവത്തിലൂടെ സംഘർഷ അവസ്ഥയ്ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ആർഎസ്എസ്. അഭിമാനം കണ്ണവം സ്വയംസേവകർ എന്നാണ് കേക്കിൽ എഴുതിയിരുന്നത്. എസ് ആകൃതിയിലുള്ള കത്തി കൊണ്ടാണ് ഇവർ കേക്ക് മുറിച്ചത്. ഈ ആഘോഷം ഇവർ റീൽസ് ആയി ചിത്രീകരിച്ച പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here