ആത്മീയത തേടി ഗുഹയിൽ താമസം; നിഗൂഢത ഒഴിയാതെ റഷ്യൻ സ്ത്രീയും പെൺമക്കളും

കർണാടകയിലെ ഗോകർണയിലെ രാമതീർത്ഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ നിന്നും റഷ്യൻ സ്ത്രീയെയും അവരുടെ രണ്ട് പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പൊലീസ് പട്രോളിങ്ങിനിടെയാണ് മൂന്ന് പേരെയും ഗുഹക്കുള്ളിൽ നിന്നും കണ്ടെത്തിയത്.പട്രോളിങ്ങിനിടെ അപകടകരമായ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗുഹയ്ക്ക് സമീപമുള്ള ചലനം പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അന്വേഷണത്തിൽ റഷ്യൻ വംശജയായ നീന കുട്ടിന രണ്ട് പെൺമക്കളുമായി ഗുഹയ്ക്കുള്ളിൽ താമസിക്കുന്നതായി പൊലീസ് കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ ആത്മീയ ഏകാന്തത തേടി ഗോവയിൽ നിന്ന് ഗോകർണയിലേക്ക് യാത്ര മദ്ധ്യേ തങ്ങിയാതാണെന്ന് ഉത്തരം നൽകി. നഗരജീവിതത്തിൽ നിന്നും മാറി ധ്യാനത്തിലും പ്രാർത്ഥനയിലും ഏർപ്പെടാനാണ് താൻ വനഗുഹയിൽ താമസിക്കാൻ തിരഞ്ഞെടുത്തതെന്ന് അവർ വിശദീകരിച്ചു. ഗുഹയിൽ താമസിക്കുന്നതിൽ കുട്ടികളുടെയും റഷ്യൻ സ്ത്രീയുടെയും ജീവനിൽ പോലീസ് ആശങ്ക പ്രകടിപ്പിച്ചു.

സ്ത്രീയെ കൗൺസിലിംഗ് നടത്തി അപകടങ്ങളെക്കുറിച്ച് അറിയിച്ച ശേഷം, പോലീസ് സംഘം കുടുംബത്തെ വിജയകരമായി രക്ഷപ്പെടുത്തി കുന്നിൻ താഴെയിറക്കി. സ്ത്രീയുടെ അഭ്യർത്ഥനപ്രകാരം കുംത താലൂക്കിലെ ബങ്കികോഡ്‌ല ഗ്രാമത്തിൽ 80 വയസ്സുള്ള വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ഒരു ആശ്രമത്തിലേക്ക് മാറ്റി.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പാസ്‌പോർട്ടിന്റെയും വിസ സ്റ്റാറ്റസിന്റെയും വിശദാംശങ്ങൾ പങ്കിടാൻ റഷ്യൻ വനിതാ മടിച്ചു. തുടർന്ന് ഗോകർണ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത തിരച്ചിലിൽ അവരുടെ പാസ്‌പോർട്ടും വിസ രേഖകളും വീണ്ടെടുക്കാൻ കഴിഞ്ഞു.

2017 ഏപ്രിൽ 17 വരെ വാലിഡിറ്റിയുള്ള ബിസിനസ് വിസയിലാണ് നീന ആദ്യം ഇന്ത്യയിൽ പ്രവേശിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. 2018 ഏപ്രിൽ 19 ന് ഗോവയിലെ പനാജിയിലെ എഫ്‌ആർ‌ആർ‌ഒ ഒരു എക്സിറ്റ് പെർമിറ്റ് നൽകിയിരുന്നു, കൂടാതെ രേഖകൾ പ്രകാരം അവർ പിന്നീട് നേപ്പാളിലേക്ക് പോയി 2018 സെപ്റ്റംബർ 8 ന് ഇന്ത്യയിൽ വീണ്ടും പ്രവേശിച്ചു. വിസ ലംഘനം കണക്കിലെടുത്ത് സ്ത്രീയെയും പെൺമക്കളെയും വനിതാ ശിശു വികസന സെന്ററിലേക്ക് മാറ്റി.

സ്ത്രീയെയും രണ്ട് കുട്ടികളെയും റഷ്യയിലേക്ക് തിരിച്ചയയ്ക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പോലീസ് സൂപ്രണ്ട് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി (FRRO) ഔദ്യോഗിക കത്തിടപാടുകൾ ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top