ഗോവയിലെ റഷ്യൻ കൊലയാളി! 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഫോണിൽ; കൊലപാതകം നിസ്സാര കാരണങ്ങൾക്ക്!

ഗോവയിൽ രണ്ട് റഷ്യൻ യുവതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അലക്സി ലിയോനോവ് എന്ന റഷ്യൻ പൗരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗോവ പോലീസ്. മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകങ്ങളല്ല ഇതെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് ഇതിന് പിന്നിലെന്നുമാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട ഇലന വനീവ, ഇലന കസ്തനോവ എന്നിവർ അലക്സിയുടെ സുഹൃത്തുക്കളായിരുന്നു. കസ്തനോവ അലക്സിയിൽ നിന്ന് കുറച്ച് പണവും ഒരു ‘റബ്ബർ കിരീടവും’ (നർത്തകർ തീപ്പന്തം തലയിൽ വെക്കാൻ ഉപയോഗിക്കുന്നത്) കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിലുള്ള ദേഷ്യത്തിലാണ് ഈ മാസം 14, 15 തീയതികളിലായി ഇവരെ കൊലപ്പെടുത്തിയത്.

പ്രതിയുടെ ഫോൺ പരിശോധിച്ച പോലീസിന് നൂറിലധികം സ്ത്രീകളുടെയും രണ്ട് പുരുഷന്മാരുടെയും ചിത്രങ്ങൾ ലഭിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും എപ്പോഴും ലഹരിക്ക് അടിമയായിരുന്നു എന്നും പോലീസ് സംശയിക്കുന്നു. താൻ മുൻപ് അഞ്ച് പേരെ കൂടി കൊന്നിട്ടുണ്ടെന്ന് അലക്സി പോലീസിനോട് അവകാശപ്പെട്ടിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരും ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ഇത് ഇയാളുടെ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന സംശയം വർദ്ധിപ്പിച്ചു.

ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അസം സ്വദേശിനി മൃദുസ്മിത സൈങ്കിയയുടെ മരണത്തിലും അലക്സിക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മരണത്തിന് തലേദിവസം ഇവർ അലക്സിക്കൊപ്പമുണ്ടായിരുന്നു. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദീർഘകാല വിസയിൽ ഇന്ത്യയിൽ കഴിയുന്ന അലക്സി പല നഗരങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായ ഇയാൾ മുൻപും ഗോവയിൽ പലരുമായി അടിപിടിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top