റഷ്യൻ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് കുട്ടികൾ ഉൾപ്പെടെ 50 യാത്രക്കാർ..

50 യാത്രക്കാരുമായി പോയ റഷ്യൻ വിമാനം തകർന്നുവീണു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലാൻഡിങ്ങിനു തൊട്ടു മുൻപായിരുന്നു എഎൻ-24 (AN-24) യാത്രാവിമാനം തകരുന്നത്. കുട്ടികൾ ഉൾപ്പെടെ 43 യാത്രക്കാരും 7 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയർലൈൻസിന്റെ വിമാനമാണ് റഷ്യ – ചൈന അതിർത്തിയിൽ വച്ച് തകർന്നു വീണത്. ചൈനയുമായി അതിർത്തി പങ്കിടുന്ന അമൂർ മേഖലയിലെ ടിൻണ്ട എന്ന പട്ടണത്തിലേക്ക് വിമാനം അടുക്കുന്നതിനിടെയാണ് അപകടം. റഡാറിൽ നിന്ന് നേരത്തെ തന്നെ വിമാനം അപ്രത്യക്ഷമായതായി വാർത്തകൾ പുറത്തു വന്നിരുന്നു.

റഷ്യയുടെ കിഴക്കൻ മേഖലയിൽ നിന്ന് വിമാനത്തിൻ്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തതായി റഷ്യൻ മന്ത്രാലയം അറിയിച്ചു. വിമാനം റഡാറില്‍ നിന്നും അപ്രതീക്ഷിതമായതോടെ ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. അമുർ മേഖലയിൽ നിന്ന് കാണാതായ വിമാനം തീപിടിച്ചത് റെസ്ക്യൂ ഹെലികോപ്റ്ററാണ് കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top