‘ഇന്ത്യയെ പ്രകോപിപ്പിക്കരുത്…’ അമേരിക്കക്ക് മുന്നറിയിപ്പുമായി പുടിൻ

ഇന്ത്യക്കെതിരെയുള്ള നയതന്ത്ര നീക്കങ്ങൾ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണവിതരണം വെട്ടിക്കുറയ്ക്കുന്നത് ആഗോള വിപണിയിൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലാകും. അത് അമേരിക്കയുടെ വളർച്ചയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

ഇന്ത്യ ഉൾപ്പെടെ 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പുടിൻ. താരിഫുകളിലൂടെ ഇന്ത്യയെ ശിക്ഷിക്കാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ ഇന്ധനവില വർദ്ധിപ്പിക്കുമെന്നും പുടിൻ പറഞ്ഞു. അത് അമേരിക്കയുടെ ഉൾപ്പടെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also Read : പറയുന്നത് മനസിലാക്കാൻ മോദിക്ക് വിവർത്തകൻ്റെ ആവശ്യമില്ല’; പ്രധാനമന്ത്രിയെ പുകഴ്ത്തി പുടിൻ

“ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കും. അവർ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹം ഒരിക്കലും സമ്മർദ്ദത്തിന് വഴങ്ങില്ല” പുടിൻ പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനും സ്വദേശ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും നരേന്ദ്രമോദി നിരന്തരമായി ആഹ്വാനം നടത്തി കൊണ്ടിരിക്കുന്ന സമയത്ത് റഷ്യൻ പ്രസിഡന്റിന്റെ വാക്കുകൾക്ക് ആഗോള തലത്തിൽ വലിയ പ്രാധാന്യമുണ്ട്.

റഷ്യൻ എണ്ണയുടെ പേരിൽ അമേരിക്ക ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കുമ്പോൾ, സ്വന്തം ആണവോർജ്ജ വ്യവസായത്തിനായി റഷ്യൻ യുറേനിയത്തെയാണ് അമേരിക്ക ഉപയോഗിക്കുന്നത്. ആണവ നിലയങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top