ശബരിമലയിൽ ദേവസ്വംബോർഡിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി; അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ കനത്ത തിരക്ക് നിയന്ത്രിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡ് സ്വീകരിച്ച സമീപനത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഏകോപനമില്ലായ്മയാണ് ശബരിമലയിലെ നിയന്ത്രണങ്ങൾ പാളാൻ കാരണമെന്നും, തീർത്ഥാടന ഒരുക്കങ്ങൾ ആറു മാസം മുൻപേ തുടങ്ങേണ്ടതായിരുന്നില്ലേ എന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.

Also Read : ശബരിമലയിലെ പാളിച്ചയില്‍ പിണറായി സര്‍ക്കാര്‍ മറുപടി പറയണം; പെരുമാറ്റച്ചട്ടം പറഞ്ഞുള്ള ന്യായീകരണം ദുര്‍ബലം; ആഞ്ഞടിച്ച് പ്രതിപക്ഷം

തിരക്ക് നിയന്ത്രിക്കുന്നതിൽ വ്യക്തമായ ഒരു ഏകോപനം ഉണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു. ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ തീർത്ഥാടനം സുഗമമാക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോർഡിനുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ, തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകിയേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top