സ്റ്റാലിന്‍ വരില്ല കേട്ടോ; ആഗോള അയ്യപ്പ സംഗമത്തിലേക്ക് പകരം രണ്ട് മന്ത്രിമാരെ അയക്കും

ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കില്ല. ദേവസ്വം മന്ത്രി വാസവന്‍ നേരിട്ട് ചെന്നൈയില്‍ എത്തിയാണ് സ്റ്റാലിനെ ക്ഷണിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യാതിഥിയായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരേയും ക്ഷണിച്ചിട്ടുണ്ട്.
മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉളളതിനാല്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് എംകെ സ്റ്റാലിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. പകരം രണ്ട് മന്ത്രിമാരെ സംഗമത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായി അഗോള അയ്യപ്പ സംഗമത്തെ മാറ്റാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നത്.
അഗോള അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതില്‍ ബിജെപി നേരത്തെ തന്നെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എം കെ സ്റ്റാലിനും പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here