‘സ്വർണ്ണക്കൊള്ള മന്ത്രിമാർ അറിയാതെ നടക്കില്ല’; കടകംപള്ളിക്കും വാസവനുമെതിരെ ആരോപണമുയർത്തി കെ മുരളീധരൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും നിലവിലെ ദേവസ്വം മന്ത്രി വി എൻ വാസവനിലേക്കും എത്തുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രിമാർ അറിയാതെ ശബരിമലയിൽ ഇത്ര വലിയ സ്വർണ്ണക്കൊള്ള നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണം ഉള്ളതിനാലാണ് കേസിൻ്റെ അന്വേഷണം ഇത്രയെങ്കിലും മുന്നോട്ട് പോയതെന്നും, അല്ലെങ്കിൽ നേരത്തെ തന്നെ അന്വേഷണം വഴിമുട്ടുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read : സിപിഎം സമാനതയില്ലാത്ത കുരുക്കിൽ; പൊലീസിനെ കൈകാര്യം ചെയ്യാൻ ഇത്ര പരാജയപ്പെട്ട കാലമില്ല; അയ്യപ്പൻ്റെ സ്വര്‍ണം കട്ടുവെന്ന ദോഷം തീരില്ല

കോൺഗ്രസ് എന്നും ഭക്തർക്കൊപ്പമാണെന്ന് വ്യക്തമാക്കിയ കെ മുരളീധരൻ, ദേവസ്വം മുൻ ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ പല കാര്യങ്ങളും വിളിച്ചുപറയുമെന്ന് പലരും ഭയപ്പെടുന്നുണ്ടെന്നും ആരോപിച്ചു. അതിനാലാണ് പത്മകുമാറിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസിൽ നിർണായക നീക്കങ്ങൾ നടത്തുകയാണ്. കേസിലെ പ്രതികളിലൊരാളായ എ പത്മകുമാറിൻ്റെ പാസ്‌പോർട്ട് എസ് ഐ ടി പിടിച്ചെടുത്തു. പത്മകുമാറിൻ്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top