തന്ത്രിയുടെ വീട്ടില്‍ SIT;പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തേടുന്നു; വന്‍ പോലീസ് സന്നാഹം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ തേടിയാണ് പരിശോധന നടക്കുന്നത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് തേടുന്നത്.
ഉച്ചയ്ക്ക് 2.50 യോടെയാണ് എട്ടുപേരടങ്ങിയ പ്രത്യേകസംഘം പരിശോധന തുടങ്ങിയത്. വന്‍ പോലീസ് സന്നാഹമാണ് പരിശോധനയുടെ ഭാഗമായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. വീട്ടില്‍ കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉളളത്. പരിഓശധന വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് കണ്ഠര് രാജീവരെ എസ്ഐടി സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇസിജി ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയതിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കി മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here