ശബരിമലയിൽ വലിയ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്; ഇന്നത്തെ കണ്ണുനീർ കാപട്യം: മന്ത്രി സജി ചെറിയാൻ

ശബരിമലയിലെ സ്വർണപാളി വിവാദവും അഴിമതി ആരോപണങ്ങളും കേരള രാഷ്ട്രീയത്തിൽ ചൂടുപിടിച്ച ചർച്ചയാകുന്നതിനിടെ, യുഡിഎഫിനെ പ്രതിരോധത്തിലാക്കി മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന. ശബരിമലയിൽ ഏറ്റവും വലിയ കൊള്ള നടന്നത് ഉമ്മൻചാണ്ടിയുടെ കാലത്താണെന്ന് സജി ചെറിയാൻ തുറന്നടിച്ചു. ആലപ്പുഴയിൽ സിപിഎം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read : അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ശബരിമലയിൽ കള്ളപ്പണ ഇടപാടും നടന്നോ?

ശബരിമല വിഷയത്തിൽ ഇപ്പോൾ യുഡിഎഫിന് വലിയ കണ്ണുനീരും നൊമ്പരവുമാണെന്ന് മന്ത്രി പരിഹസിച്ചു. “യുഡിഎഫിന് വലിയ കണ്ണുനീരാണ്. എന്തൊരു നൊമ്പരമാണ്. കേരളം മൊത്തം ജാഥ നടത്തുന്നു, നിയമസഭയിൽ പ്രതിഷേധം നടത്തുന്നു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയിലെ റോഡുകളിൽ കൂടി സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് മികച്ച കുണ്ടും കുഴിയുമായിരുന്നു ശബരിമല റോഡുകളിൽ. സഞ്ചരിച്ചാൽ തിരിച്ചുവരുമ്പോൾ നട്ടെല്ല് കാണില്ല. ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് അവരുടെ സർക്കാരിൻ്റെ കാലത്താണ്”-സജി ചെറിയാൻ പറഞ്ഞു.

ശബരിമല മുൻ നിർത്തിയുള്ള പ്രതിഷേധങ്ങൾ എന്തിനെന്ന് പോലും പ്രതിപക്ഷത്തിനറിയില്ലെന്നും മന്ത്രി ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയെന്നും നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മന്ത്രി സജി ചെറിയാൻ്റെ മറുപടി പ്രസ്താവന. മുൻ സർക്കാരുകളുടെ കാലത്തെ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി നിലവിലെ പ്രതിരോധത്തെ മറികടക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ് സജി ചെറിയാൻ്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top