പത്മകുമാറിനെ പുറത്താക്കാന്‍ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റില്‍ വലിയ ചര്‍ച്ചകള്‍; ചുമക്കേണ്ടതില്ലെന്ന് അഭിപ്രായം

ശബരിമല സ്വര്‍ണക്കൊള്ളയിലെ അറസ്റ്റുകളില്‍ പ്രതിരോധത്തിന് വഴി തേടി സിപിഎമ്മില്‍ കൂടിയാലോചനകള്‍. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് എതിരെ നടപടി സ്വീകരിക്കാനാണ് നിലവിലെ ധാരണ. പത്തനംതിട്ട ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയാണ്. വെള്ളിയാഴ്ചയിലെ പതിവ് സെക്രട്ടറിയറ്റ് യോഗത്തിലെ പ്രധാന ചര്‍ച്ച തദ്ദേശ തിരഞ്ഞെടുപ്പും ശബരമല അറസ്റ്റുകളുമാണ്.

പത്മകുമാറിനെ എതിരെ സംഘടനാ നടപടി എടുക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് സിപിഎമ്മിലെ നിലവിലെ ധാരണ. പത്തനംതിട്ട ജില്ലയിലെ നേതാക്കളും ഇതേ അഭിപ്രായമാണ് പങ്കുവച്ചിരിക്കുന്നത്. പത്മകുമാറിനെ ചേര്‍ത്ത് നിര്‍ത്തി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ പത്തനംതിട്ട ജില്ലാകമ്മിറ്റിയെ അറിയിച്ചശേഷം ജില്ലാ സെക്രട്ടേറിയറ്റ് അത് നടപ്പിലാക്കും

ALSO READ : അടുത്തത് കടകംപള്ളി സുരേന്ദ്രന്‍ ? ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന; കുരുക്കായി പത്മകുമാറിന്റെ മൊഴി

പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും മറ്റു ചുമതലകളില്‍നിന്നും പത്മകുമാറിനെ താത്കാലികമായി മാറ്റാനാണ് സാധ്യത. എന്നാല്‍ പ്രഥമിക അംഗത്വത്തില്‍ നിലനിര്‍ത്തുകയും ചെയ്യും. പത്തനംതിട്ട ജില്ലാകമ്മറ്റി രൂപീകരിച്ചപ്പോള്‍ മുതല്‍ അംഗമാണ് പത്മകുമാര്‍. നടപടി എടുത്ത് കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ന്യായീകരണം നിരത്താനാണ് ശ്രമം നടക്കുന്നത്. ഇന്നലെയാണ് പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എന്‍ വാസുവിന്റെ അറസ്റ്റുവരെ സിപിഎമ്മുമായി നേരിട്ട് ബന്ധമില്ല, ഉദ്യോഗസ്ഥതലത്തിലെ വീഴ്ച എന്നെല്ലാം പറഞ്ഞിരുന്ന സിപിഎമ്മിന് വലിയ കുരുക്കായിരുന്നു പത്മകുമാറിന്റെ അറസ്റ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top