പോറ്റി ജയറാമിനെയും പറ്റിച്ചച്ചോ? ശബരിമല സ്വർണപാളി വിവാദത്തിൽ പുതിയ തെളിവുകൾ

ശബരിമല സ്വർണപാളി വിവാദം പുതിയ വഴിത്തിരിവിൽ. ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി ഉണ്ണികൃഷ്ണന്‍ പോറ്റി കൂടുതൽ ഇടങ്ങളിൽ എത്തിച്ച് പൂജ നടത്തിയതിന്റെ തെളിവുകൾ പുറത്ത്. പോറ്റി 2019ൽ ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി. ശബരിമലയിലെ ശ്രീ കോവിലിന്‍റെ വാതില്‍ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
Also Read : ശബരിമലയിൽ നിന്നും ബെംഗളൂരുവിലേക്ക്; സ്വര്‍ണപാളി വിഷയത്തിൽ വീണ്ടും ട്വിസ്റ്റ്
കൂടാതെ ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വര്‍ണപാളി എത്തിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശബരിമല ശ്രീകോവിലിലെ പ്രധാന വാതില്‍ എന്ന പേരിൽ തന്നെയാണ് സ്വര്‍ണപാളി അവിടെ വച്ചും പൂജ നടത്തിയത്. കേടുപാടുകൾ തീർക്കാനുള്ള സ്പോൺസർഷിപ്പ് ഏറ്റെടുത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളി കൈക്കലാക്കിയത്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെയും പേരിൽ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റി തലസ്ഥാനത്ത് മാത്രം കോടികളുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
സ്വർണപാളി കാണാനില്ലെന്ന് ഉണ്ണികൃഷ്‌ണൻ പോറ്റി പരാതി നൽകിയതിനെ തുടർന്നാണ് ശബരിമല സ്വർണപാളി വാർത്തകളിൽ നിറഞ്ഞത്. തുടർന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിൽ കാണാതായ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ സഹോദരി വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സ്വർണം പൂശാനുള്ള സ്പോൺസർഷിപ്പിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപാളിയുമായി കടന്നുപോയ വഴികളെ കുറിച്ചുള്ള അന്വേഷണം സജീവമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here