പോറ്റി പറ്റിച്ചോ? ശബരിമല സ്വർണപാളി വിവാദത്തിൽ പുതിയ കണ്ടെത്തലുകൾ

ശബരിമല സ്വർണപാളി വിവാദം പുതിയ വഴിത്തിരിവിൽ. ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. ക്ഷേത്രത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയതായി കണ്ടെത്തല്‍. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും പോറ്റി വ്യാപക പണപ്പിരിവ് നടത്തി. ബെംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നതെന്നാണ് സൂചന. അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിക്കും.
Also Read : സ്വര്‍ണപീഠം കടത്തിയത് സ്വകാര്യമായി പൂജ നടത്തി പണം തട്ടാനോ? അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശബരിമലയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് കർണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്നാണ് സംശയം. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപാളി ശബരിമല ശ്രീകോവിൽ വാതിൽ എന്ന പേരിൽ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജകൾ നടത്തിയിരുന്നു. ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Also Read : ശബരിമലയിൽ നിന്നും ബെംഗളൂരുവിലേക്ക്; സ്വര്‍ണപാളി വിഷയത്തിൽ വീണ്ടും ട്വിസ്റ്റ്
സ്വർണപാളി കാണാനില്ലെന്ന് ഉണ്ണികൃഷ്‌ണൻ പോറ്റി പരാതി നൽകിയതിനെ തുടർന്നാണ് ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി വാർത്തകളിൽ നിറഞ്ഞത്. തുടർന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിൽ കാണാതായ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ സഹോദരി വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. സ്വർണപാളി കൈയിലുണ്ടായിട്ടും എന്തുകൊണ്ടാണ് ഉണ്ണികൃഷ്ണൻ അത് കാണാനില്ലാ എന്ന് പരാതി ഉന്നയിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here