‘ശബരിമലയിലെ സ്വർണ്ണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കാൻ കഴിയില്ല’; കോടതിയെ അറിയിക്കുമെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമലയിലെ സ്വർണ്ണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ കഴിഞ്ഞദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. എത്രയും പെട്ടെന്ന് സ്വർണ്ണപ്പാളികൾ തിരികെ കൊണ്ടുവരണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഉടൻ അത് തിരിച്ചെത്തിക്കാൻ കഴിയില്ലെന്നാണ് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറയുന്നത്.

സ്വർണ്ണപ്പാളികളിൽ ഇലക്ട്രോ പ്ലേറ്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ കഴിയില്ല. ഇത് കോടതിയെ ബോധ്യപ്പെടുത്തും. തങ്കൾ എന്തോ വലിയ തെറ്റ് ചെയ്തെന്ന നിലയിലാണ് പുറത്തു വരുന്ന വാർത്തകൾ. ഇത് പെട്ടെന്ന് എടുത്ത തീരുമാനം അല്ല. ദേവസ്വം തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സ്വർണ്ണ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. എല്ലാം നടപടിക്രമങ്ങളും പാലിച്ചു തന്നെയാണ് ഇത് ചെയ്തതും.

കോടതിയെ അറിയിക്കാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണ്. അല്ലാതെ തങ്കൾ ഒരു അപരാധവും ചെയ്തിട്ടില്ലന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. സ്വർണ്ണപ്പാളികൾ തിരികെ കൊണ്ടുവരണമെന്ന കോടതിയുടെ ഉത്തരവ് പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും പ്രശാന്ത് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top