സ്വർണ്ണക്കൊള്ളയിൽ കുരുക്ക് മുറുകുന്നു; എ പത്മകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിലെ ജാമ്യ ഹ‍ർജിയിൽ കൊല്ലം വിജിലൻസ് കോടതിയുടേതാണ് വിധി. കേസിൽ പത്മകുമാറിന് നിർണ്ണായക പങ്കുണ്ട് എന്ന പ്രോസിക്യൂഷൻ്റെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം തട്ടിപ്പ് നടത്തിയ കേസിൽ റിമാൻ‍ഡിൽ കഴിയുകയാണ് പത്മകുമാർ. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് കാട്ടിയാണ് പത്മകുമാർ ജാമ്യ ഹർജി നൽകിയത്.

Also Read : സുകുമാരന്‍ നായരുടെ ദുരൂഹമൗനം; സ്വർണ്ണക്കൊള്ളയിൽ എന്‍എസ്എസിന് ഒന്നും പറയാനില്ലേ?

മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാർ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും മറ്റ് നിയമലംഘനങ്ങളിലും പത്മകുമാർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. പത്മകുമാറിനെ കൂടാതെ, കേസിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹർജിയിലും ഇന്ന് വിധി വന്നേക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top