എൻ വാസു ജയിലിൽ തുടരും; ശബരിമല സ്വർണകൊള്ള കേസിൽ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ വാസുവിൻറെ ജാമ്യാപേക്ഷയിൽ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. സ്വർണപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻറെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന തരത്തിൽ രേഖപ്പെടുത്തിയത്.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിപ്പട്ടികയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് എൻ വാസു. രണ്ട് തവണ ദേവസ്വം കമ്മീഷണറും രണ്ടുവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്നു വാസു. വാസു വിരമിച്ചതിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളികൾ കൈമാറിയതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
ബോർഡിൻറെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം ശക്തമായി വാദിച്ചു. വിഷയത്തിൽ മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും, അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നാണ് എൻ വാസു കോടതിയിൽ വാദിച്ചു. വാസുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നും ജാമ്യം നൽകണമെന്നുമാണ് ആവശ്യമാണ് കോടതി തള്ളിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here