സിപിഎമ്മിനെ ഞെട്ടിച്ച് എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊളളയില്‍ സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. അതീവ രഹസ്യമായാണ് മുന്‍ മന്ത്രിയുടെ ചോദ്യം ചെയ്യല്‍. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യല്‍ ഇന്നാണ് പുറത്തറിഞ്ഞത്. കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തത്. കടകംപള്ളിയെ കൂടാതെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു.

സിപിഎമ്മിനെ ആകെ പ്രതിരോധത്തിലാക്കുന്ന തരത്തിലേക്കാണ് ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. എസ്‌ഐടി ഇതുവരെ ഈ കേസില്‍ ചോദ്യം ചെയ്ത ഉന്നതരെല്ലാം അറസ്റ്റിലായിട്ടുണ്ട്. എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ബോര്‍ഡ് അംഗമായ വിജയകുമാറിന്റെ കാര്യത്തില്‍ വരെ അതാണ് നടന്നത്. അതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്.

ചോദ്യം ചെയ്യല്‍ നടന്നതായി കടകംപള്ളി സുരേന്ദ്രനും സമ്മതിച്ചു. 2019ലെ മന്ത്രി എന്ന നിലയില്‍ അന്വേഷണസംഘം വിവരങ്ങള്‍ ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഇതില്‍ പ്രതികരണം അവസാനിപ്പിക്കുകയാണ് കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top