ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ അറസ്റ്റ് ഉറപ്പ്; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ അമിതപ്രാധാനം വ്യക്തമാക്കി മൊഴി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്‍ും സിപിഎം നേതാവുമായി എ പത്മകുമാറിന്റെ അറസ്റ്റ് ഉറപ്പായ്. ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്ത് കടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ദേവസ്വം ജിവനക്കാരുടെ മൊഴിയും പത്മകുമാറിന് എതിരാണ്. സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ഗാര്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരുടെ വരെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വ സ്വാതന്ത്ര്യവുവും പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാര്‍ നല്‍കിയിരുന്നു എന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. കൂടാതെ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്. ഇവര്‍ക്ക് ദര്‍ശനത്തിനായി കൊണ്ടുപോയിരുന്നത് ദേവസ്വം ഗാര്‍ഡുമാരാണ്. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന നല്‍കിയിരുന്നതായി മൊഴികള്‍ ലഭിച്ചിട്ടുണ്ട്.
ഇതോടെ പത്മകുമാറിന് കുരുക്ക് മുറുകുകയാണ്. രണ്ടുവട്ടെ ആവശ്യപ്പെട്ടിട്ടും പത്മകുമാര്‍ കേസില്‍ ഇതുവരെ ചോദ്യം ചെയ്യാന്‍ ഹാജരായിട്ടില്ല. പത്മകുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും എന്നാണ് വിവരം. അങ്ങനെ എങ്കില്‍ ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ അറസ്റ്റിനും സാധ്യതയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here