പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാന്‍ SIT; കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കും; മൊഴി എന്താകും എന്ന ചിന്തയില്‍ സിപിഎം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പ്തമകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണസംഘം. ഇന്ന് കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് അന്വേഷണസംഘം.
പത്മകുമാറിന്റെ വിദേശ യാത്രകളിലും അന്വേഷണം നടക്കുന്നുണ്ട്. അറന്‍മുളയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പത്മകുമാറിന്റെ പാസപോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. സ്വര്‍ണം പൂശിയ കട്ടിളപാളികള്‍ ചെമ്പെന്ന് മിനുട്‌സില്‍ അടക്കം എഴുതിയത് പത്മകുമാറായിരുന്നു. അതുകൊണ്ട് തന്നെ ഈ ഇടപാടില്‍ നിന്നും പത്മകുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.
പത്മകുമാറിന്റെ മൊഴി സിപിഎമ്മിനും നിര്‍ണായകമാണ്. സര്‍ക്കാറിന് ലഭിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷ ബോര്‍ഡിലേക്ക് കൈമാറിയെന്ന് പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പത്മകുമാര്‍ പറയുമോ എന്നാണ് ഇനി അറിയാനുള്ളത്. പത്മകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി വിളിപ്പിച്ചാല്‍ അത് സിപിഎമ്മിന് കനത്ത അടിയാകും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here