അയ്യപ്പന്റെ സ്വര്‍ണക്കൊള്ളയില്‍ ഒരു സിപിഎം നേതാവ് കൂടി; എന്‍ വിജയകുമാറിനെ അറസ്റ്റ് ചെയ്ത് SIT

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനെ ഞെട്ടിച്ച് വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ എ പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍.വിജയകുമാറിലേക്കും കെ.പി.ശങ്കര്‍ദാസിലേക്കും അന്വേഷണം എത്താത്തില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കുംഎസ്‌ഐടി നോട്ടിസ് നല്‍കി. എന്നാല്‍ ഹാജരായില്ല.കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുകയും ചെയ്തു.
ഉദ്യോഗസ്ഥരാണ് സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയത് എന്നായിരുന്നു വിജയകുമാര്‍ പറഞ്ഞിരുന്നത്.എന്നാല്‍ ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു എന്ന കണ്ടെത്തിയതോടെയാണ് രണ്ട് അംഗങ്ങള്‍ക്കും തട്ടിപ്പ് സംബന്ധിച്ച് അറിവുണ്ടെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയത്. പത്മകുമാറിന്റെ അറസ്റ്റോടെ തന്നെ പ്രതിരോധത്തിലായ സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് വിജയകുമാറിന്റെ അറസ്റ്റ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here