ശബരിമല സ്വർണക്കൊള്ളക്കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. അറസ്റ്റ് ചെയ്ത വാസുവിനെ ഇന്ന് തന്നെ റാന്നി കോടതിയിൽ ഹാജരാക്കും.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിൽ 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘം വാസുവിനെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഈഞ്ചക്കലിലെ ഓഫീസിൽ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്‌തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
എൻ വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറായും, സ്വർണക്കൊള്ള നടന്ന മാസങ്ങൾക്ക് ശേഷം ദേവസ്വം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നിലവിൽ റിമാൻഡിലാണ്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് ഉടൻ പുറത്തുവിടും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here